ഈദ്: ദുബായിൽ പാർക്കിങ്ങ് സൗജന്യം; പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു

featured UAE

ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ ബസ്, മെട്രോ മുതലായ വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ, ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് RTA നൽകുന്ന സേവനങ്ങളായ ബസ്, മെട്രോ, ട്രാം, ജലഗതാഗത സംവിധാനങ്ങൾ, കസ്റ്റമർ കെയർ സെന്ററുകൾ, വാഹന പരിശോധനാ കേന്ദ്രങ്ങൾ, പാർക്കിങ്ങ് സംവിധാനങ്ങൾ മുതലായവയുടെ സമയക്രമങ്ങളിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ ഈ അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

മെയ് 9-ന് വൈകീട്ടാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

വാഹന പാർക്കിങ്ങ്

ദുബായിലെ എല്ലാ പൊതു പാർക്കിങ്ങ് ഇടങ്ങളിലും (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) റമദാൻ 29 (മെയ് 11, ചൊവ്വാഴ്ച്ച) മുതൽ ശവ്വാൽ 3 (വെള്ളിയാഴ്ച്ച അല്ലെങ്കിൽ ശനിയാഴ്ച്ച) വരെ വാഹന പാർക്കിങ്ങ് സൗജന്യമാക്കിയിട്ടുണ്ട്. ശവ്വാൽ 4 മുതൽ പാർക്കിംഗ് ഫീ ഈടാക്കുന്നതാണ്.

മെട്രോ സമയങ്ങൾ

ഗ്രീൻ ലൈൻ

  • മെയ് 12, ബുധനാഴ്ച്ച – രാവിലെ 5.30 മുതൽ രാത്രി 1 മണി വരെ.
  • മെയ് 13, വ്യാഴാഴ്ച്ച – രാവിലെ 5.30 മുതൽ രാത്രി 1 മണി വരെ.
  • മെയ് 14, വെള്ളിയാഴ്ച്ച – രാവിലെ 10 മുതൽ രാത്രി 1 മണി വരെ.
  • മെയ് 15, ശനിയാഴ്ച്ച – രാവിലെ 5.30 മുതൽ അർദ്ധരാത്രി വരെ.

റെഡ് ലൈൻ

  • മെയ് 12, ബുധനാഴ്ച്ച – രാവിലെ 5 മുതൽ രാത്രി 1 മണി വരെ.
  • മെയ് 13, വ്യാഴാഴ്ച്ച – രാവിലെ 5 മുതൽ രാത്രി 1 മണി വരെ.
  • മെയ് 14, വെള്ളിയാഴ്ച്ച – രാവിലെ 10 മുതൽ രാത്രി 1 മണി വരെ.

ട്രാം സമയങ്ങൾ

  • മെയ് 12, ബുധനാഴ്ച്ച – രാവിലെ 6 മുതൽ രാത്രി 1 മണി വരെ.
  • മെയ് 13, വ്യാഴാഴ്ച്ച – രാവിലെ 6 മുതൽ രാത്രി 1 മണി വരെ.
  • മെയ് 14, വെള്ളിയാഴ്ച്ച – രാവിലെ 9 മുതൽ രാത്രി 1 മണി വരെ.
  • മെയ് 15, ശനിയാഴ്ച്ച – രാവിലെ 6 മുതൽ രാത്രി 1 മണി വരെ.

ബസ് സമയങ്ങൾ

ദുബായ് ബസ്

  • ഗോൾഡ് സൂഖ് ഉൾപ്പടെയുള്ള പ്രധാന സ്റ്റേഷനുകൾ രാവിലെ 4 മുതൽ രാത്രി 12:30 വരെ.
  • അൽ ഗുബൈബ സ്റ്റേഷൻ – രാവിലെ 4:15 മുതൽ രാത്രി 1 വരെ.
  • സത്വ ഉൾപ്പടെയുള്ള സബ് സ്റ്റേഷനുകൾ – രാവിലെ 4:30 മുതൽ രാത്രി 11:00 വരെ. (റൂട്ട് C01 ഒഴികെ – C01 മുഴുവൻ സമയവും സത്വയിൽ നിന്ന് പ്രവർത്തിക്കുന്നതാണ്.)
  • അൽ ഖുസൈസ് സ്റ്റേഷൻ – രാവിലെ 4:30 മുതൽ രാത്രി 12:04 വരെ.
  • അൽ ഖൂസ് ഇൻഡസ്ട്രിയൽ സ്റ്റേഷൻ – രാവിലെ 05:05 മുതൽ രാത്രി 11:30 വരെ.
  • ജബൽ അലി സ്റ്റേഷൻ – രാവിലെ 04:58 മുതൽ രാത്രി 12:15 വരെ.

മെട്രോ ലിങ്ക് ബസ്

  • റാഷിദിയ, എമിറേറ്സ്, ഇബ്ൻ ബത്തൂത്ത, ദുബായ് മാൾ, അബു ഹൈൽ, എത്തിസലാത് എന്നിവിടങ്ങളിൽ മെട്രോ ലിങ്ക് ബസുകൾ രാവിലെ 5:00 മുതൽ രാത്രി 1:10 വരെ പ്രവർത്തിക്കുന്നതാണ്. മെട്രോ പ്രവർത്തനസമയങ്ങളുമായി ബന്ധപ്പെടുത്തിയാണ് മെട്രോ ലിങ്ക് ബസുകൾ പ്രവർത്തിക്കുന്നത്.

ഇന്റർസിറ്റി ബസ്

  • അൽ ഗുബൈബ സ്റ്റേഷൻ – ഷാർജയിലെ ജുബൈലിലേക്കുള്ള സർവീസുകൾ (E306) മുഴുവൻ സമയവും ഉണ്ടായിരിക്കുന്നതാണ്.
  • യൂണിയൻ സ്‌ക്വയർ സ്റ്റേഷൻ – രാവിലെ 04:25 മുതൽ രാത്രി 12.15 വരെ.
  • എത്തിസലാത് മെട്രോ സ്റ്റേഷൻ – രാവിലെ 5 മുതൽ രാത്രി 9:00 വരെ.
  • അബു ഹൈൽ മെട്രോ സ്റ്റേഷൻ – രാവിലെ 6.20 മുതൽ രാത്രി 10.40 വരെ.
  • അജ്മാൻ സ്റ്റേഷൻ രാവിലെ 4.30 മുതൽ രാത്രി 11:00 വരെ.
  • ഷാർജയിലെ ജുബൈൽ സ്റ്റേഷൻ രാവിലെ 5.30 മുതൽ രാത്രി 11.15 വരെ പ്രവർത്തിക്കുന്നതാണ്.

വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും

RTA-യുടെ വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും റമദാൻ 29 (മെയ് 11, ചൊവ്വാഴ്ച്ച) മുതൽ ശവ്വാൽ 3 (വെള്ളിയാഴ്ച്ച അല്ലെങ്കിൽ ശനിയാഴ്ച്ച) വരെ അവധിയായിരിക്കും. എന്നാൽ ഉം രമൂൽ, ദെയ്‌റ, അൽ ബർഷ, അൽ മനറ എന്നിവിടങ്ങളിലും, RTA ഹെഡ് ഓഫീസിലും പ്രവർത്തിക്കുന്ന RTA-യുടെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ 24 മണിക്കൂറും സേവനങ്ങൾ നൽകുന്നതാണ്.

ജലഗതാഗത സംവിധാനങ്ങൾ

വാട്ടർ ബസ്

  • മറീന മാൾ, മറീന വാക്, മറീന ടെറസ്, മറീന പ്രൊമനൈഡ്‌ എന്നീ മറീന സ്റ്റേഷനുകളിൽ നിന്ന് ഉച്ചക്ക് 12 മുതൽ അർദ്ധരാത്രി വരെ. ദുബായ് ക്രീക്കിൽ നിന്ന് പ്രവർത്തിക്കുന്ന ടൂറിസ്റ്റ് സർവ്വീസുകൾ – വൈകീട്ട് 4 മുതൽ രാത്രി 11 വരെ. ഉച്ചയ്ക്ക് 12 മുതൽ രാത്രി 8 വരെ വാട്ടർ ടാക്സി സേവനങ്ങൾ ലഭ്യമാണ്. ഇതിനായി മുൻ‌കൂർ ബുക്കിംഗ് ആവശ്യമാണ്.

അബ്ര

  • ദുബായ് ഓൾഡ് സൂഖ് – ബനിയാസ് – രാവിലെ 10 മുതൽ രാത്രി 1:00 വരെ.
  • സബ്‌ക – അൽ ഫഹിദി – രാവിലെ 10 മുതൽ രാത്രി 12:30 വരെ.
  • അൽ ഫഹിദി – ദെയ്‌റ ഓൾഡ് സൂഖ് – രാവിലെ 10 മുതൽ രാത്രി 12.30 വരെ.

ഫെറി

  • ദുബായ് മറീന – അൽ ഗുബൈബ – രാവിലെ 11:00, ഉച്ചയ്ക്ക് 01:00, വൈകീട്ട് 06:30 എന്നീ സമയങ്ങളിൽ.
  • ദുബായ് മറീന, അൽ ഗുബൈബ എന്നിവിടങ്ങളിലെ ടൂറിസ്റ്റ് സേവനങ്ങൾ – മറീന മാൾ സ്റ്റേഷനിൽ നിന്ന് വൈകീട്ട് 03:00, 05:00. അൽ ഗുബൈബ സ്റ്റേഷനിൽ നിന്ന് വൈകീട്ട് 05:00-ന്.