റിയാദ് സീസൺ 2021 സമാപിച്ചതായി സൗദി പ്രസ് ഏജൻസി 2022 ഏപ്രിൽ 2-ന് റിപ്പോർട്ട് ചെയ്തു. 2022 മാർച്ച് 31-നാണ് റിയാദ് സീസൺ സമാപിച്ചത്.
റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ ആകെ പതിനഞ്ച് ദശലക്ഷത്തിലധികം സന്ദർശകർ പങ്കെടുത്തു. സൗദിയുടെ വിനോദസഞ്ചാര മേഖലയിൽ വലിയ ഉണർവേകുന്നതിൽ കഴിഞ്ഞ ഏതാനം മാസങ്ങളായി റിയാദ് സീസൺ വലിയ പങ്കാണ് വഹിച്ചത്.

പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നായ റിയാദ് സീസൺ ഏതാണ്ട് 5.4 ദശലക്ഷം സ്‌ക്വയർ മീറ്ററിൽ 14 വ്യത്യസ്ത വിനോദ മേഖലകൾ ഉൾപ്പെടുത്തിയാണ് ഒരുക്കിയിരുന്നത്. 2021 ഒക്ടോബർ 20-നാണ് റിയാദ് സീസൺ 2021 ആരംഭിച്ചത്. 7500-ഓളം വിനോദ പ്രദർശനങ്ങൾ, ആഘോഷ പരിപാടികൾ തുടങ്ങിയവയാണ് ഇത്തവണത്തെ ഈ മേളയുടെ ഭാഗമായി അരങ്ങേറിയത്.
Saudi Press Agency.