ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോ ആരംഭിച്ചു

GCC News

ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോയുടെ മുപ്പതാമത് പതിപ്പ് 2024 ഫെബ്രുവരി 28-ന് ആരംഭിച്ചു. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റ് H.H. ഷെയ്ഖ് അഹ്‌മദ്‌ ബിൻ സയീദ് അൽ മക്തൂം ബോട്ട് ഷോ ഉദ്ഘാടനം ചെയ്തു.

പശ്ചിമേഷ്യൻ പ്രദേശങ്ങൾ, വടക്കൻ ആഫ്രിക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ഏറ്റവും വലിയതും, പ്രധാനപ്പെട്ടതുമായ മറൈൻ ലൈഫ്സ്റ്റൈൽ പ്രദർശനമാണ് ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോ.

ദുബായ് വേൾഡ് ട്രേഡ് സെന്ററാണ് ഈ ബോട്ട് ഷോ സംഘടിപ്പിക്കുന്നത്. 2024 ഫെബ്രുവരി 28 മുതൽ മാർച്ച് 3 വരെയാണ് ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോ നടക്കുന്നത്.

ദുബായ് ഹാർബറിൽ വെച്ച് നടക്കുന്ന ഇത്തവണത്തെ ദുബായ് ഇന്റർനാഷണൽ ബോട്ട് ഷോയിൽ അമ്പത്തഞ്ച് രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തോളം ബ്രാൻഡുകൾ, ഇരുന്നൂറിൽ പരം ബോട്ടുകൾ എന്നിവ പങ്കെടുക്കുന്നതാണ്.