ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് റോഡ് വികസന പദ്ധതിയുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

featured GCC News

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് റോഡ് വികസന പദ്ധതിയുടെ ഭാഗമായി ഏതാനം പാതകളിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അധികൃതർ അറിയിച്ചു. 2025 നവംബർ 20-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്‌സാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിരിക്കുന്നത്.

2025 നവംബർ 21, വെള്ളിയാഴ്ച മുതൽ താഴെ പറയുന്ന ഇടങ്ങളിലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്:

  • ഖലീഫ അൽ കബീർ ഹൈവേയിൽ നിന്ന് ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള ഇടത് വശത്തേക്ക് തിരിയുന്നതിനുള്ള ലെയിനുകൾ താത്കാലികമായി അടച്ചിടുന്നതാണ്.
  • ഖലീഫ അൽ കബീർ ഹൈവേയിൽ നിന്ന് അറാദ് ഹൈവേയിലേക്കുള്ള ഇടത് വശത്തേക്ക് തിരിയുന്നതിനുള്ള ലെയിനുകൾ താത്കാലികമായി അടച്ചിടുന്നതാണ്.
  • അറാദ് ഹൈവേയിൽ നിന്ന് ഖലീഫ അൽ കബീർ ഹൈവേയിലൂടെ എയർപോർട്ടിലേക്കുള്ള സ്ലിപ് ലെയിൻ അടച്ചിടുന്നതാണ്.
Source: Bahrain News Agency.

2025 നവംബർ 21, വെള്ളിയാഴ്ച മുതൽ മൂന്ന് മാസത്തേക്കാണ് ഈ നിയന്ത്രണം ബാധകമാക്കുന്നത്.