അബുദാബിയെയും, ദുബായിയെയും ബന്ധിപ്പിക്കുന്ന രണ്ട് പ്രധാന റോഡുകൾ താത്കാലികമായി അടച്ചു

UAE

അബുദാബിയെയും, ദുബായിയെയും ബന്ധിപ്പിക്കുന്ന രണ്ട് പ്രധാന റോഡുകൾ 2024 ഏപ്രിൽ 20, ശനിയാഴ്ച മുതൽ താത്കാലികമായി അടച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു. 2024 ഏപ്രിൽ 20-നാണ് ITC ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ് (E11), ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റോഡ് (E311) എന്നീ പാതകളിലാണ് താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Source: Abu Dhabi ITC.

ഈ പാതകളിലൂടെയുള്ള ഗതാഗതം എമിറേറ്റ്സ് റോഡിലേക്ക് (E611) വഴിതിരിച്ച് വിട്ടിട്ടുണ്ടെന്നും ITC അറിയിച്ചിട്ടുണ്ട്. ഈ ഗതാഗത നിയന്ത്രണം എത്ര കാലത്തേക്കാണെന്ന് ITC നിലവിൽ വ്യക്തമാക്കിയിട്ടില്ല.