അബുദാബി: സാദിയത് ഐലൻഡിൽ ഗതാഗത നിയന്ത്രണം

featured GCC News

സാദിയത് ഐലൻഡിലെ ജാക്ക് ഷിറാക് സ്ട്രീറ്റിൽ മൂന്ന് മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്ററാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, സാദിയത് ഐലൻഡിലെ ജാക്ക് ഷിറാക് സ്ട്രീറ്റ് 2025 മാർച്ച് 29 മുതൽ മൂന്ന് മാസത്തേക്ക് അടച്ചിടുന്നതാണ്. 2025 ജൂൺ 30 വരെയാണ് ഈ ഗതാഗത നിയന്ത്രണം.

Source: @ad_mobility.

മേഖലയിലൂടെ സഞ്ചരിക്കുന്നവർ ഇവിടെ നൽകിയിട്ടുള്ള അടയാള ബോർഡുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

ഇതിന് പുറമെ അൽ ഐനിലെ നഹ്യാൻ ദി ഫസ്റ്റ് സ്ട്രീറ്റിൽ (സാകിർ റൌണ്ട്എബൗട്ട്) ഏപ്രിൽ 2 മുതൽ ഏപ്രിൽ 13 വരെ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ അറിയിച്ചിട്ടുണ്ട്.