വാഹനം ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വലിയ റോഡപകടങ്ങളിലേക്ക് നയിക്കാമെന്ന് റോയൽ ഒമാൻ പോലീസ് ചൂണ്ടിക്കാട്ടി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഡ്രൈവിങ്ങിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗത്തിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള ഒരു ജാഗ്രതാ നിർദ്ദേശം പോലീസ് പുറത്തിറക്കിയിട്ടുണ്ട്. വാഹനം ഓടിക്കുന്നതിനിടയിൽ ഫോൺ ഉപയോഗിക്കുന്നത് റോഡിലെ ശ്രദ്ധ തെറ്റുന്നതിന് ഇടയാക്കുമെന്നും, ഫോൺ ഉപയോഗിക്കുന്നവരിൽ 10 ശതമാനത്തോളം ഡ്രൈവർമാർ അശ്രദ്ധമായി മറ്റു വരികളിലേക്ക് വാഹനം നീങ്ങുന്നതിന് ഇടയാക്കാറുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടി.
മൊബൈൽ ഫോൺ ഉപയോഗിച്ച് കൊണ്ടുള്ള ഡ്രൈവിങ്ങിനിടയിൽ അപകടം സംഭവിക്കാനുള്ള സാധ്യത 23 ശതമാനമാണെന്ന് പോലീസ് പ്രത്യേകം എടുത്ത് കാട്ടി. ഇതിനാൽ ഡ്രൈവ് ചെയ്യുന്ന സമയം ഫോൺ കയ്യിലെടുക്കരുതെന്ന് പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്.