സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന് ഇരുവശങ്ങളിലും 2024 ഫെബ്രുവരി 6, ചൊവ്വ, ഫെബ്രുവരി 7, ബുധൻ എന്നീ ദിനങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. 2024 ഫെബ്രുവരി 5-നാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.
സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ബുർജ് അൽ സഹ്‌വ റൗണ്ട്എബൗട്ട് മുതൽ മസ്‌കറ്റ് വരെയുള്ള മേഖലയിലാണ് പാർക്കിംഗ് നിരോധിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് കർശനമായി പാലിക്കാൻ പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്.