ബഹ്‌റൈൻ: നവീകരിച്ച ടൂറിസം ആപ്പ് പുറത്തിറക്കിയതായി BTEA

GCC News

രാജ്യത്തെത്തുന്ന വിനോദസഞ്ചാരികൾക്ക് തങ്ങളുടെ യാത്രാപദ്ധതികൾ ക്രമീകരിക്കാൻ സഹായിക്കുന്ന നവീകരിച്ച ടൂറിസം ആപ്പ് പുറത്തിറക്കിയതായി ബഹ്‌റൈൻ ടൂറിസം അതോറിറ്റി (BTEA) അറിയിച്ചു. 2022 ഒക്ടോബർ 30-ന് ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യാത്രകൾ ക്രമീകരിക്കുന്നതിനും, വിനോദസഞ്ചാരമേഖലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനും ബഹ്‌റൈൻ പൗരന്മാർക്കും, പ്രവാസികൾക്കും, സന്ദർശകർക്കും ഈ ആപ്പ് ഒരുപോലെ പ്രയോജനകരമാണെന്ന് BTEA വ്യക്തമാക്കി. ‘യുവർ അൾട്ടിമേറ്റ് ഗൈഡ് റ്റു എക്‌സ്‌പ്ലോർ ബഹ്‌റൈൻ’ എന്ന ആശയത്തിലൂന്നിയാണ് ‘ബഹ്‌റൈൻ ഗൈഡ്’ എന്ന ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.

Source: Bahrain Guide App.

ഈ ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും (https://play.google.com/store/apps/details?id=com.btea.tg&hl=en_IN&gl=US), ആപ്പ് സ്റ്റോറിൽ നിന്നും ലഭ്യമാണ്. ബഹ്‌റൈനിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ, വിനോദസഞ്ചാരമേഖലയിലെ വിവിധ ഓഫറുകൾ, റെസ്റ്ററന്റുകൾ, കഫെ മുതലായവയുടെ വിവരങ്ങൾ, ടൂറിസം മേഖലയിൽ നിന്നുള്ള പ്രധാന വാർത്തകൾ മുതലായവ ഈ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.