അവധിക്കാല യാത്രകൾക്കായി പോകുന്നവർ വീടുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ROP

featured Oman

അവധിക്കാല യാത്രകൾക്കായി പോകുന്നവർ തങ്ങളുടെ വീടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് റോയൽ ഒമാൻ പോലീസ് (ROP) ഓർമ്മപ്പെടുത്തി. 2025 മാർച്ച് 27-നാണ് ROP പൊതുജനങ്ങളെ ഇക്കാര്യം ഓർമ്മപ്പെടുത്തിയത്.

ഈദ് അവധിദിനങ്ങളുടെ വേളയിൽ അവധിക്കാലയാത്രകൾ നടത്തുന്നവർ മോഷണശ്രമങ്ങൾ ഒഴിവാക്കുന്നതിനായി തങ്ങളുടെ വീടുകൾ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തേണ്ടതിന്റെ പ്രാധാന്യം പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇതിനായി താഴെ പറയുന്ന മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ പോലീസ് ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്:

  • വീടുകൾ പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.
  • വിലപിടിച്ച വസ്തുക്കൾ സുരക്ഷിതമായ ഇടങ്ങളിൽ സൂക്ഷിക്കേണ്ടതാണ്.
  • വീടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആധുനിക ഹോം സെക്യൂരിറ്റി സംവിധാനങ്ങൾ പ്രയോജനപ്പെടുത്തേണ്ടതാണ്.