രാജ്യത്തെ ബീച്ചുകളിലും, മറ്റു പൊതു ഇടങ്ങളിലും ആളുകൾ ഒത്ത് ചേരുന്നത് ഒഴിവാക്കാൻ റോയൽ ഒമാൻ പോലീസ് (ROP) പൊതു സമൂഹത്തോട് നിർദ്ദേശിച്ചു. പൊതുസമൂഹത്തിന്റെ സുരക്ഷ മുൻനിർത്തിയാണ് ഇത്തരം ഒരു നിർദ്ദേശം ROP നൽകിയത്.
മാർച്ച് 31-ന് വൈകീട്ടാണ് ROP ഈ നിർദ്ദേശം നൽകിയത്. ഇതിന്റെ ഭാഗമായി താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങളാണ് ROP അറിയിച്ചിട്ടുള്ളത്.
- എല്ലാത്തരം ഒത്ത് ചേരലുകളും ഒമാനിൽ നിരോധിച്ചിട്ടുണ്ട്. ബീച്ചുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം ഈ നിരോധനം ബാധകമാണ്.
- പൊതു ഇടങ്ങളിൽ കൂടി നിൽക്കുന്നതും, ആൾക്കൂട്ടം ഉണ്ടാകാനിടയുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതും അനുവദിക്കുന്നതല്ല.
- പൊതു ഇടങ്ങളിലും, ബീച്ചുകളിലും വ്യായാമത്തിനായും, കായികവിനോദങ്ങൾക്കായും ആളുകൾ ഒത്ത്ചേരുന്നത് അനുവദിക്കില്ല.
- കായിക ഇനങ്ങളുടെ പരിശീലനങ്ങളിൽ പങ്കെടുക്കുന്നവർ, അത്തരം പരിശീലനങ്ങൾ സമൂഹ അകലം ഉറപ്പാക്കിക്കൊണ്ട് വ്യക്തിപരമായി തനിയെ ചെയ്യേണ്ടതാണ്.