ഒമാൻ: അൽ ജസീർ വിലായത്തിൽ സേവനകേന്ദ്രം ആരംഭിച്ചതായി ROP

Oman

അൽ വുസ്ത ഗവർണറേറ്റിലെ അൽ ജസീർ വിലായത്തിൽ സേവനകേന്ദ്രം ആരംഭിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിപ്പ് നൽകി. 2023 ഏപ്രിൽ 12-നാണ് ROP ഇക്കാര്യം അറിയിച്ചത്.

അൽ ജസീർ വിലായത്തിലെ സർവീസസ് ബിൽഡിങ്ങിൽ നിന്ന് ഏപ്രിൽ 13 മുതൽ സേവനങ്ങൾ നൽകിത്തുടങ്ങുമെന്നാണ് ROP അറിയിച്ചിരിക്കുന്നത്. ഈ സേവനകേന്ദ്രത്തിൽ നിന്ന് പൊതുജനങ്ങൾക്ക് ട്രാഫിക്ക്, പാസ്പോർട്ട്, സിവിൽ സ്റ്റാറ്റസ്, റെസിഡൻസ് തുടങ്ങിയ വിവിധ സേവനങ്ങൾ ലഭ്യമാകുന്നതാണ്.