ഹൈമ – തുമ്രിത്ത് റോഡിന്റെ വശങ്ങളിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി. 2024 ജൂലൈ 23-നാണ് ROP ഈ ജാഗ്രതാ നിർദ്ദേശം നൽകിയത്.
ഈ റോഡിൻറെ അരികുകളിലുള്ള കുഴികളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് ഡ്രൈവർമാരോട് ROP നിർദ്ദേശിച്ചിട്ടുണ്ട്. ഈ റോഡിൽ ദോഫാർ ഗവർണറേറ്റിലേക്കുള്ള ദിശയിൽ ഖത്ബിത് റസ്റ്റ് സ്റ്റോപ്പിന് ശേഷമുള്ള മേഖലയിലാണ് റോഡരികുകളിൽ കുഴികൾ രൂപപ്പെട്ടിട്ടുള്ളത്.
ബാധിക്കപ്പെട്ടിട്ടുള്ള മേഖലകളിൽ ഡ്രൈവർമാർക്ക് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുന്ന അടയാള ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഈ മേഖലയിലെ റോഡിന്റെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Cover Image: Screengrab from video shared by Royal Oman Police.