ഒമാൻ: മണൽക്കാറ്റ്; ആദം – തുമ്രിത്ത് റോഡിൽ മണൽക്കൂനകളുടെ സാന്നിദ്ധ്യം

Oman

ആദം – തുമ്രിത്ത് റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ ശക്തമായ പൊടിക്കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. 2022 ഓഗസ്റ്റ് 4-ന് രാത്രിയാണ് റോയൽ ഒമാൻ പോലീസ് ഈ അറിയിപ്പ് നൽകിയത്.

ഈ പ്രദേശത്ത് അനുഭവപ്പെട്ട മണൽക്കാറ്റിന്റെ ദൃശ്യങ്ങൾ പങ്കവെച്ച് കൊണ്ടാണ് പോലീസ് ഈ അറിയിപ്പ് നൽകിയത്. കാറ്റ് മൂലം ഈ റോഡിൽ ഇരുവശത്തും മണൽക്കൂനകൾ ഉടലെടുത്തിട്ടുണ്ടെന്നും, ശ്രദ്ധ ചെലുത്തണമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.