അൽ ഷിന്ദഗ കോറിഡോർ നവീകരണ പദ്ധതിയുടെ നാലാം ഘട്ടത്തിലെ ആദ്യ കരാർ 45 ശതമാനം പൂർത്തിയാക്കിയതായി RTA

featured GCC News

അൽ ഷിന്ദഗ കോറിഡോർ നവീകരണ പദ്ധതിയുടെ നാലാം ഘട്ടത്തിലെ ആദ്യ കരാർ 45 ശതമാനം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിററ്റി (RTA) അറിയിച്ചു. 2024 മെയ് 12-നാണ് RTA ഇക്കാര്യം അറിയിച്ചത്.

ഇതിന്റെ ഭാഗമായി മൂന്ന് പുതിയ പാലങ്ങൾ നിർമ്മിച്ചിട്ടുണ്ട്. പുതിയ റോഡുകൾ, നവീകരിച്ച ജംഗ്ഷനുകൾ, കാൽനടയാത്രികർക്കുള്ള പുതിയ മേൽപാലങ്ങൾ എന്നിവയും ഈ ഘട്ടത്തിന്റെ ഭാഗമായി RTA നിർമ്മിച്ചിട്ടുണ്ട്.

Source: Dubai RTA.

ഷെയ്ഖ് റാഷിദ് റോഡ്, ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ് എന്നിവയുടെ ഇന്റർസെക്‌ഷൻ മുതൽ ഫാൽക്കൺ സ്ട്രീറ്റ് അൽ മിന സ്ട്രീറ്റ് ഇന്റർസെക്‌ഷൻ വരെയുള്ള 4.8 കിലോമീറ്റർ ദൂരമാണ് ഈ പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്നത്. ഇതിന്റെ ഭാഗമായി ആകെ 3.1 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്ന് പാലങ്ങൾ നിർമ്മിച്ചിട്ടുണ്ട്.

Source: Dubai RTA.

1335 മീറ്റർ (മൂന്ന് വരികൾ), 780 മീറ്റർ (മൂന്ന് വരികൾ), 985 മീറ്റർ (രണ്ട് വരികൾ) എന്നീ നീളങ്ങളിലുള്ള പാലങ്ങളാണിവ. ഷെയ്ഖ് റാഷിദ് റോഡ്, അൽ മിന സ്ട്രീറ്റ് എന്നിവിടങ്ങളിൽ കാൽനടയാത്രികർക്കുള്ള രണ്ട് പുതിയ പാലങ്ങളും RTA നിർമ്മിച്ചിട്ടുണ്ട്.