ദുബായ്: ‘ബസ് ഓൺ ഡിമാൻഡ്’ സേവനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചതായി RTA

GCC News

‘ബസ് ഓൺ ഡിമാൻഡ്’ സർവീസ് രണ്ട് പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 മാർച്ച് 24-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം ഔദ് മേത, ബർഷ ഹൈറ്റ്സ് എന്നിവിടങ്ങളിലേക്ക് കൂടിയാണ് RTA ‘ബസ് ഓൺ ഡിമാൻഡ്’ സർവീസ് പുതിയതായി ഏർപ്പെടുത്തിയിരിക്കുന്നത്. എമിറേറ്റിലെ പ്രധാന ഇടങ്ങളിലേക്ക് കൂടുതൽ എളുപ്പത്തിൽ പൊതുഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടും, പൊതുഗതാഗത മേഖലയെ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടുമാണ് ഈ നടപടി.

ഇതോടെ ദുബായിൽ പത്തോളം ഇടങ്ങളിൽ RTA ഈ സേവനം നൽകുന്നുണ്ട്. ദുബായ് ബസ് ഓൺ ഡിമാൻഡ് ആപ്പ് ഉപയോഗിച്ചാണ് ഈ സേവനം ലഭ്യമാക്കുന്നത്.