ദുബായ്: ഏപ്രിൽ 27-ന് ഗോൾഡ് സൂഖ് മെട്രൊ സ്റ്റേഷനിൽ എമർജൻസി ഡ്രിൽ നടത്തുമെന്ന് RTA

GCC News

2025 ഏപ്രിൽ 27, ഞായറാഴ്ച പുലർച്ചെ ഗോൾഡ് സൂഖ് മെട്രൊ സ്റ്റേഷനിൽ ഒരു സംയുക്ത എമർജൻസി ഡ്രിൽ നടത്തുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 ഏപ്രിൽ 25-നാണ് RTA ഇക്കാര്യം അറിയിച്ചത്.

ദുബായ് മെട്രോയുമായി ബന്ധപ്പെട്ട ദ്രുത പ്രതികരണ തയ്യാറെടുപ്പുകൾ, അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനാണ് ഈ ഡ്രിൽ സംഘടിപ്പിക്കുന്നത്. 2025 ഏപ്രിൽ 25-ന് പുലർച്ചെ 1 മണിമുതൽ രാവിലെ 5 മണിവരെയാണ് ഗോൾഡ് സൂഖ് മെട്രൊ സ്റ്റേഷനിൽ ഈ എമർജൻസി ഡ്രിൽ നടത്തുന്നത്.

RTA, ദുബായ് മെട്രൊ ആൻഡ് ട്രാം നടത്തിപ്പുകാരായ ‘Keolis MHI’, ദുബായ് പോലീസ്, ട്രാൻസ്‌പോർട് സെക്യൂരിറ്റി വകുപ്പ്, ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് സർവീസ് തുടങ്ങിയവർ സംയുക്തമായാണ് ഈ ഡ്രിൽ സംഘടിപ്പിക്കുന്നത്.