ദുബായ് – അൽ ഐൻ പാതയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജൂലൈ 26 മുതൽ ഏതാനം ദിനങ്ങളിൽ യാത്രകളിൽ കാലതാമസം നേരിടാൻ സാധ്യതയുള്ളതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) മുന്നറിയിപ്പ് നൽകി.
ജൂലൈ 26, ഞായറാഴ്ച മുതൽ ഓഗസ്റ്റ് 2, ഞായറാഴ്ച്ച വരെ ദുബായിൽ നിന്ന് അൽ ഐനിലേക്കുള്ള ദിശയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് രാവിലെ 3 മുതൽ 3.30 വരെ യാത്രകളിൽ കാലതാമസം നേരിടാൻ സാധ്യതയുണ്ട്. ഓഗസ്റ്റ് 3, തിങ്കളാഴ്ച്ച മുതൽ ഓഗസ്റ്റ് 11, ചൊവ്വാഴ്ച്ച വരെ അൽ ഐനിൽ നിന്ന് ദുബായിലേക്കുള്ള ദിശയിൽ രാവിലെ 3 മുതൽ 3.30 വരെ യാത്രകളിൽ കാലതാമസം നേരിടാൻ സാധ്യതയുണ്ടെന്നും RTA വ്യക്തമാക്കി. നാദ് അൽ ഷെബ ഇന്റർസെക്ഷനു സമീപമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.