ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മസ്‌കറ്റ് – സലാല ബസ് സർവീസ് നിർത്തിവെച്ചതായി മുവാസലാത്ത്

GCC News

മസ്‌കറ്റ് – സലാല റൂട്ടിലെ പൊതുഗതാഗത ബസ് സർവീസ് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ താത്കാലികമായി നിർത്തലാക്കിയതായി മുവാസലാത്ത് അറിയിച്ചു. സെപ്റ്റംബർ 27 മുതൽ മസ്‌കറ്റ് ഗവർണറേറ്റിൽ നിന്നുള്ള ഇന്റർസിറ്റി സർവീസുകൾ ആരംഭിച്ചിരുന്നെങ്കിലും മസ്‌കറ്റ് – സലാല സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനം അറിയിച്ചിരുന്നില്ല.

https://twitter.com/mwasalat_om/status/1315204729958531072

അതേ സമയം, ഒക്ടോബർ 11 മുതൽ ഒക്ടോബർ 24 വരെ രാജ്യത്ത് ഏർപ്പെടുത്തുന്ന രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മസ്‌കറ്റിൽ നിന്നുള്ള ഇന്റർസിറ്റി/ സിറ്റി ബസ് സർവീസുകളുടെ പുതിയ പ്രവർത്തന സമയക്രമങ്ങൾ മുവാസലാത്ത് അറിയിച്ചിട്ടുണ്ട്.

പുതിയ സമയക്രമമനുസരിച്ച്, യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന കാലയളവിൽ ദിനം തോറും ബസ് സർവീസുകളുടെ അവസാനത്തെ ട്രിപ്പ് അവയുടെ ലക്ഷ്യസ്ഥാനത്ത് വൈകീട്ട് 6 മണിയോടെ എത്തുന്ന രീതിയിൽ പുനഃക്രമീകരിച്ചിട്ടുണ്ട്. ഒക്ടോബർ 11 മുതൽ രണ്ടാഴ്ച്ചത്തേക്ക്, രാത്രി 8 മണി മുതൽ പുലർച്ചെ 5 വരെയാണ് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.