സൗദി അറേബ്യ: മക്കയിലും, മദീനയിലും പ്രവർത്തിക്കുന്ന ലിസ്റ്റഡ് കമ്പനികളിൽ വിദേശനിക്ഷേപം അനുവദിക്കും

featured GCC News

മക്കയിലും, മദീനയിലും പ്രവർത്തിക്കുന്ന ലിസ്റ്റഡ് കമ്പനികളിൽ വിദേശികൾക്ക് നിക്ഷേപം നടത്തുന്നതിന് അനുമതി നൽകിയതായി സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി അറിയിച്ചു. 2025 ജനുവരി 27-നാണ് സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, 2025 ജനുവരി 27, തിങ്കളാഴ്ച മുതൽ ഈ അനുമതി പ്രാബല്യത്തിൽ വന്നിട്ടുണ്ട്. വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും, പ്രാദേശിക സമ്പദ്ഘടനയെ പിന്തുണയ്ക്കുന്നതിനുമായാണ് ഈ തീരുമാനം.

ഈ നീക്കത്തിലൂടെ മക്കയിലും, മദീനയിലും നടപ്പാക്കാനുദ്ദേശിക്കുന്ന ഭാവി പദ്ധതികളിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കുന്നതിന് അതോറിറ്റി ലക്ഷ്യമിടുന്നു. സൗദി സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളിൽ സൗദി പൗരന്മാരല്ലാത്തവർക്ക് നിക്ഷേപം നടത്തുന്നതിന് നൽകിയിട്ടുള്ള അംഗീകാരത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

ഇത്തരം കമ്പനികളുടെ ക്യാപിറ്റൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഷെയറുകളിൽ മാത്രമാണ് (പരമാവധി 49 ശതമാനം വരെ മാത്രം) ഇത്തരം വിദേശ നിക്ഷേപം അനുവദിക്കുന്നത്.