സൗദി അറേബ്യ: ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായി; ഈദുൽ അദ്ഹ ജൂൺ 16-ന്

featured GCC News

സൗദി അറേബ്യയിൽ ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി സൗദി സുപ്രീം കോർട്ട് അറിയിച്ചു. 2024 ജൂൺ 6-ന് രാത്രിയാണ് സൗദി അധികൃതർ ഇക്കാര്യം അറിയിച്ചത്.

മാസപ്പിറവി ദൃശ്യമായതോടെ 2024 ജൂൺ 7, വെള്ളിയാഴ്ച ദുൽ ഹജ്ജ് മാസത്തിലെ ആദ്യ ദിനമായിരിക്കും.

ഇതോടെ അറഫാ ദിനം 2024 ജൂൺ 15, ശനിയാഴ്ചയും, ബലിപെരുന്നാൾ 2024 ജൂൺ 16, ഞായറാഴ്ചയുമായിരിക്കുമെന്ന് സൗദി സുപ്രീം കോർട്ട് വ്യക്തമാക്കിയിട്ടുണ്ട്.