സൗദി അറേബ്യ: ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായി; ഈദുൽ അദ്ഹ ജൂൺ 6-ന്

GCC News

സൗദി അറേബ്യയിൽ ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി സൗദി സുപ്രീം കോർട്ട് അറിയിച്ചു. 2025 മെയ് 27-ന് രാത്രിയാണ് സൗദി അധികൃതർ ഇക്കാര്യം അറിയിച്ചത്.

മാസപ്പിറവി ദൃശ്യമായതോടെ 2025 മെയ് 28 ദുൽ ഹജ്ജ് മാസത്തിലെ ആദ്യ ദിനമായിരിക്കും.

ഇതോടെ അറഫാ ദിനം 2025 ജൂൺ 5, വ്യാഴാഴ്ചയും, ബലിപെരുന്നാൾ 2025 ജൂൺ 6, വെള്ളിയാഴ്ചയുമായിരിക്കുമെന്ന് സൗദി സുപ്രീം കോർട്ട് വ്യക്തമാക്കിയിട്ടുണ്ട്.