ബഹ്‌റൈൻ: തൊഴിൽ നിയമങ്ങൾ ലംഘിച്ച 5477 പേരെ കഴിഞ്ഞ വർഷം നാട് കടത്തിയതായി LMRA

GCC News

രാജ്യത്തെ തൊഴിൽ, റെസിഡൻസി നിയമങ്ങൾ ലംഘിച്ച 5477 പേരെ കഴിഞ്ഞ വർഷം നാട് കടത്തിയതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു.

2024 ജനുവരി 16-നാണ് ബഹ്‌റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌. 2023-ൽ രാജ്യവ്യാപകമായി പരിശോധനകൾ കർശനമാക്കിയിരുന്നതായി LMRA വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി കഴിഞ്ഞ വർഷം ബഹ്‌റൈനിലുടനീളം LMRA-യുടെ നേതൃത്വത്തിൽ 47,023 പരിശോധനാ പരിപാടികളാണ് സംഘടിപ്പിച്ചത്. ബഹ്‌റൈനിലെ 94.7% സ്ഥാപനങ്ങളിലും തൊഴിൽ, റെസിഡൻസി നിയമങ്ങൾ കർശനമായി പാലിക്കപ്പെട്ടതായി LMRA ചൂണ്ടിക്കാട്ടി.