സൗദി അറേബ്യ: കഴുതപ്പുലികളെ വേട്ടയാടുന്നവർക്ക് 80000 റിയാൽ പിഴ ചുമത്തും

featured Saudi Arabia

രാജ്യത്ത് കഴുതപ്പുലികളെ വേട്ടയാടുന്നവർക്ക് 80000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി എൻവിറോണ്മെന്റൽ പോലീസ് മുന്നറിയിപ്പ് നൽകി. 2024 ജനുവരി 15-നാണ് സൗദി അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

സൗദി അറേബ്യയിൽ കഴുതപ്പുലികളെ വേട്ടയാടുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണിത്.

ഇത്തരം മൃഗങ്ങളെ വേട്ടയാടുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കാൻ പൊതുജനങ്ങളോട് എൻവിറോണ്മെന്റൽ പോലീസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനായി എൻവിറോണ്മെന്റൽ പോലീസ് ഹോട്ട്ലൈൻ നമ്പറുകൾ ഉപയോഗിക്കാവുന്നതാണ്.