രാജ്യത്തെ സ്വകാര്യ മേഖലയിലെ ഈ വർഷത്തെ ഈദ് അവധി സംബന്ധിച്ച് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിപ്പ് പുറത്തിറക്കി. 2022 ഏപ്രിൽ 19-നാണ് MHRSD ഈ അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങൾ, നോൺ പ്രോഫിറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഈ വർഷം ഈദുൽ ഫിത്ർ വേളയിൽ നാല് ദിവസത്തെ അവധി നൽകിയിട്ടുണ്ട്. ഈ നാല് ദിവസത്തെ അവധി 2022 ഏപ്രിൽ 30, ശനിയാഴ്ച്ചത്തെ (റമദാൻ 29) പ്രവർത്തിദിനം അവസാനിക്കുന്നത് മുതൽ ആരംഭിക്കുന്നതാണ്.
സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 24 പ്രകാരം തൊഴിലാളികൾക്ക് ഈദുൽ ഫിത്ർ വേളയിലെ അവധി അനുവദിക്കാൻ രാജ്യത്തെ തൊഴിലുടമകളോട് മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.