കുവൈറ്റ്: പൊതു മേഖലയിലെ ഈദ് അവധി ദിനങ്ങൾ സംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കി

featured GCC News

രാജ്യത്തെ പൊതു മേഖലയിൽ ഈ വർഷത്തെ ഈദ് അവധി ദിനങ്ങൾ മെയ് 1, ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. 2022 ഏപ്രിൽ 14-നാണ് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്.

2022 മെയ് 1 മുതൽ മെയ് 5 വരെ അഞ്ച് ദിവസത്തെ പൊതു അവധിയാണ് ഈ വർഷത്തെ ഈദുൽ ഫിത്ർ വേളയിൽ കുവൈറ്റ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദിനങ്ങളിൽ രാജ്യത്തെ മന്ത്രാലയങ്ങൾ, പൊതു സ്ഥാപനങ്ങൾ മുതലായവ അവധിയായിരിക്കും.

ഈദുൽ ഫിത്ർ അവധിക്ക് ശേഷം ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം 2022 മെയ് 8 മുതൽ പുനരാരംഭിക്കുമെന്നും സിവിൽ സർവീസ് കമ്മീഷൻ കൂട്ടിച്ചേർത്തു.