കുവൈറ്റിലേക്കുള്ള അതിവേഗ റെയിൽ പദ്ധതിയ്ക്ക് സൗദി ക്യാബിനറ്റ് അംഗീകാരം നൽകി

GCC News

കുവൈറ്റിനെയും, സൗദി അറേബ്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു അതിവേഗ റെയിൽ പാത നിർമ്മിക്കുന്നതിനുള്ള പദ്ധതിയ്ക്ക് സൗദി സർക്കാർ അംഗീകാരം നൽകി. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം. ഇത്തരം ഒരു റെയിൽ പാത നിർമ്മിക്കുന്നതിനുള്ള ഉടമ്പടിയ്ക്ക് ഏതാനം മാസങ്ങൾക്ക് മുൻപ് കുവൈറ്റ് സർക്കാർ അംഗീകാരം നൽകിയിരുന്നു.

ഇരു രാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് സുരക്ഷിതവും, ഫലപ്രദവുമായ റെയിൽ ഗതാഗത സൗകര്യം നൽകുന്നതിന് ഈ പദ്ധതി ഏറെ പ്രയോജനകരമാകുമെന്നാണ് കരുതുന്നത്. റിയാദിനെയും, കുവൈറ്റ് നഗരത്തെയും ബന്ധിപ്പിക്കുന്ന രീതിയിലുള്ള ഒരു ബുള്ളറ്റ് ട്രെയിൻ സർവീസാണ് ഈ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്യുന്നത്.

Cover Image: Saudi Press Agency.