രാജ്യത്തെ വാക്സിനേഷൻ നടപടികളുടെ ഭാഗമായി മോഡേണ നിർമ്മിക്കുന്ന COVID-19 വാക്സിൻ ഉപയോഗിക്കുന്നതിന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അനുമതി (SFDA) നൽകി. ജൂലൈ 9, വെള്ളിയാഴ്ച്ചയാണ് SFDA ഈ വാക്‌സിന് അംഗീകാരം നൽകിയത്.
സൗദി ഇത്തരത്തിൽ അംഗീകാരം നൽകുന്ന നാലാമത്തെ COVID-19 വാക്സിനാണ് മോഡേണ. നേരത്തെ ആസ്ട്രസെനക, ഫൈസർ ബയോഎൻടെക്, ജോൺസൺ ആൻഡ് ജോൺസൺ വാക്സിനുകൾക്കും സൗദി അനുമതി നൽകിയിരുന്നു.
മോഡേണ വാക്സിനിന്റെ സഫലത സംബന്ധിച്ച് കണിശമായ വിലയിരുത്തലുകൾ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് അംഗീകാരം നൽകിയതെന്ന് അധികൃതർ വ്യക്തമാക്കി. ഈ വാക്സിൻ ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ആരോഗ്യ വകുപ്പുകൾ കൈക്കൊള്ളുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.