രാജ്യത്തെ പള്ളികളിൽ സമൂഹ അകലം, മാസ്കുകളുടെ ഉപയോഗം എന്നിവ കൃത്യമായി നടപ്പിലാക്കാൻ സൗദി മിനിസ്ട്രി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ജാഗ്രതാ നിർദ്ദേശം നൽകി. സമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി ഇത്തരം COVID-19 മുൻകരുതൽ രീതികൾ കൃത്യമായി നടപ്പിലാക്കാനും, പള്ളികളിലെത്തുന്നവർ ഇത്തരം സുരക്ഷാ ശീലങ്ങൾ വീഴ്ച്ചകൂടാതെ പാലിക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തു.
ആഗോളതലത്തിൽ COVID-19 വൈറസിന്റെ പുതിയ വകഭേദം വ്യാപിക്കുന്നതായുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്. COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ, മുൻകരുതൽ രീതികൾ എന്നിവ സംബന്ധിച്ച് സമൂഹത്തിൽ അവബോധം വളർത്തുന്നതിനായി പള്ളികളിലെ ഇമാം ഉൾപ്പടെയുള്ളവരോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന പള്ളികളിലെ ഇത്തരം സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ പൊതുജനങ്ങൾക്ക് 1933 എന്ന സർവീസ് സെന്റർ നമ്പറിൽ മിനിസ്ട്രി ഓഫ് ഇസ്ലാമിക് അഫയേഴ്‌സുമായി പങ്ക് വെക്കാമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Cover Image: Saudi Press Agency.