സൗദി അറേബ്യ: രണ്ട് പേർക്ക് കൂടി മങ്കിപോക്സ്‌ സ്ഥിരീകരിച്ചു

GCC News

രാജ്യത്ത് 2 പേർക്ക് കൂടി മങ്കിപോക്സ്‌ രോഗബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 ജൂലൈ 25-ന് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതോടെ സൗദി അറേബ്യയിൽ മങ്കിപോക്സ്‌ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം മൂന്ന് ആയിട്ടുണ്ട്. നിലവിൽ സൗദിയിൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട വ്യക്തികളെല്ലാം യൂറോപ്പിൽ നിന്ന് യാത്ര ചെയ്തെത്തിയവരാണ്.

രാജ്യത്ത് ആദ്യത്തെ മങ്കിപോക്സ്‌ കേസ് സ്ഥിരീകരിച്ചതായി 2022 ജൂലൈ 14-ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.