യു എ ഇ: 3 പേർ ആരോഗ്യം വീണ്ടെടുത്തു; 12 പേർക്ക് Covid-19 സ്ഥിരീകരിച്ചു

GCC News

രാജ്യത്ത് 12 പേർക്ക് കൂടി Covid-19 കണ്ടെത്തിയതായി ആരോഗ്യ സുരക്ഷാ മന്ത്രാലയം അറിയിച്ചു. വിദേശത്തു നിന്ന് യാത്രചെയ്തു വന്നവരിലും അവർ ഇടപഴകിയവരെ സൂക്ഷ്മപരിശോധനകൾക്ക് വിധേയരാക്കിയുമാണ് ഇവർക്ക് രോഗം കണ്ടെത്തിയത്. ഇന്ത്യയിൽ നിന്നുള്ള 3 പേർക്കും, സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ, ചൈന, ഫിലിപ്പീൻസ്, ലെബനൻ, ബ്രിട്ടൺ, ഇറ്റലി, ഇറാൻ, യു എ ഇ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ആളുകൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ഇവരുടെയെല്ലാം ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. ആകെ 98 പേർക്കാണ് യു എ ഇയിൽ ഇതുവരെ Covid-19 കണ്ടെത്തിയത്.

ഇതോടൊപ്പം തന്നെ ചികിത്സയിൽ ഉണ്ടായിരുന്ന 3 പേർ കൂടി ആരോഗ്യം വീണ്ടെടുത്തതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ബംഗ്ലാദേശിൽ നിന്നുള്ള രണ്ട് പേർക്കും, ഒരു ഇന്ത്യാക്കാരനുമാണ് രോഗം ഭേദമായത്. ഇതോടെ രോഗം സുഖപ്പെട്ടവരുടെ എണ്ണം 26 ആയി.