യു എ ഇ പ്രസിഡന്റ് ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

GCC News

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.

2026 ഏപ്രിൽ 11-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. യു എ ഇയുടെ തുടർച്ചയായ സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായി പ്രാർത്ഥിച്ചുകൊണ്ട്, ഇരുവരും സൗഹൃദപരമായ സംഭാഷണങ്ങളിൽ ഏർപ്പെട്ടു.

വിവിധ സൈനിക, സിവിലിയൻ സ്ഥാപനങ്ങളും സംഘങ്ങളും രാജ്യവ്യാപകമായി നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു.