സൗദി: 32 മരണം; 1213 പേർക്ക് COVID-19

Breaking

സൗദി അറേബ്യയിൽ 1213 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 21-നു അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിതരുടെ എണ്ണം 305186 ആയി.

1591 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 277067 സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്. COVID-19 ബാധയെത്തുടർന്ന് 32 പേർ കൂടി മരിച്ചതായും ഇന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 3580 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.