സൗദി അറേബ്യയിൽ 3733 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 11-നു അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിതരുടെ എണ്ണം 116021 ആയി.
ഇന്ന് രോഗബാധ കണ്ടെത്തിയവരിൽ 1431 കേസുകൾ റിയാദിൽ നിന്നും, 294 കേസുകൾ ജിദ്ദയിൽ നിന്നുമാണ്. 2065 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 80019 പേർ സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്.
നിലവിൽ 35145 പേർ ചികിത്സയിൽ തുടരുന്നുണ്ട്. ഇതിൽ 1738 പേരുടെ നില ഗുരുതരമായി തുടരുന്നു.
COVID-19 ബാധയെത്തുടർന്ന് 38 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 857 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.