സൗദി അറേബ്യയിൽ 1869 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 2-നു അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിതരുടെ എണ്ണം 89011 ആയി.
ഇന്ന് രോഗബാധ കണ്ടെത്തിയവരിൽ 556 കേസുകൾ റിയാദിൽ നിന്നും, 300 കേസുകൾ മക്കയിൽ നിന്നും, 279 കേസുകൾ ജിദ്ദയിൽ നിന്നുമാണ്. 1484 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 65790 പേർ സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്.
COVID-19 ബാധയെത്തുടർന്ന് 24 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 549 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.