സൗദി: 36 മരണം; 3045 പേർക്ക് COVID-19

Breaking

സൗദി അറേബ്യയിൽ 3045 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ജൂൺ 7-നു അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിതരുടെ എണ്ണം 101914 ആയി.

ഇന്ന് രോഗബാധ കണ്ടെത്തിയവരിൽ 717 കേസുകൾ റിയാദിൽ നിന്നും, 623 കേസുകൾ മക്കയിൽ നിന്നും, 351 കേസുകൾ ജിദ്ദയിൽ നിന്നുമാണ്. 1026 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 72817 പേർ സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്.

നിലവിൽ 28385 പേർ ചികിത്സയിൽ തുടരുന്നുണ്ട്. ഇതിൽ 1564 പേരുടെ നില ഗുരുതരമായി തുടരുന്നു.

COVID-19 ബാധയെത്തുടർന്ന് 36 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 712 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.