സൗദി: 8 മരണം; 2593 പേർക്ക് COVID-19

Breaking

സൗദി അറേബ്യയിൽ 2593 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം മെയ് 18-നു അറിയിച്ചു. ഇതോടെ സൗദിയിൽ COVID-19 ബാധിതരുടെ എണ്ണം 57345 ആയി. ഇന്ന് രോഗബാധ കണ്ടെത്തിയവരിൽ 642 കേസുകൾ റിയാദിൽ നിന്നും, 510 കേസുകൾ മക്കയിൽ നിന്നുമാണ്.

3026 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 28748 പേർ സൗദിയിൽ രോഗമുക്തി നേടിയിട്ടുണ്ട്.

COVID-19 ബാധയെത്തുടർന്ന് 8 പേർ കൂടി ഇന്ന് മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 320 പേരാണ് സൗദിയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.