തെക്ക്പടിഞ്ഞാറൻ സൗദി അറേബ്യയിലെ, നജ്റാനിൽ സ്ഥിതിചെയ്യുന്ന ഹിമ സാംസ്കാരിക പ്രദേശത്ത് നിന്ന് പ്രാചീന ശിലാലിഖിതം കണ്ടെത്തിയതായി സൗദി ഹെറിറ്റേജ് കമ്മീഷൻ അറിയിച്ചു. ഇത് ഇത്തരത്തിലുള്ള ആറാമത് പഴക്കമേറിയ അറബ് ശിലാലിഖിതമാണെന്ന് ഹെറിറ്റേജ് കമ്മീഷൻ വ്യക്തമാക്കി.
ഹിമ സാംസ്കാരിക പ്രദേശത്തെ ജബൽ അൽ ഹഖുനിൽ നിന്നാണ് ഈ പ്രാചീന ശിലാലിഖിതങ്ങൾ കണ്ടെത്തിയത്. ഈ മേഖലയിൽ സൗദി ഹെറിറ്റേജ് കമ്മീഷൻ നടത്തിവന്നിരുന്ന സർവേയുടെ ഭാഗമായാണ് ഈ കണ്ടെത്തൽ.
കാബ് ബിൻ ആമിർ ബിൻ അബ്ദ് മനാത് എന്ന ഒരു വ്യാപാരി തയ്യാറാക്കിയതാണ് ഈ ലിഖിതം എന്ന് ഹെറിറ്റേജ് കമ്മീഷൻ അറിയിച്ചു. നബാതിയൻ കലണ്ടർ പ്രകാരം വർഷം 380-ആം ആണ്ടോടെയാണ് ഈ ലിഖിതം തയ്യാറാക്കിയിരിക്കുന്നത്.
കാബ് ബിൻ ആമിർ ബിൻ അബ്ദ് മനാത് എന്ന വ്യാപാരി വടക്കുപടിഞ്ഞാറൻ അറേബ്യൻ ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന തന്റെ ഭവനത്തിലേക്ക് അടുത്തുള്ള പാതയിലൂടെ കടന്ന് പോയതായാണ് ഈ ലിഖിതത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
Cover Image: Saudi Heritage Commission.