രാജ്യത്ത് മോഷ്ടിക്കപ്പെട്ട വാഹനങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനായി സൗദി പബ്ലിക് സെക്യൂരിറ്റി വിഭാഗം ഒരു പുതിയ ഓൺലൈൻ സേവനം ആരംഭിച്ചു. 2022 ഡിസംബർ 29-ന് സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റാഫ് ക്ലബിൽ വെച്ച് നടന്ന അബ്ഷെർ ഫോറം 2022-ലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ഈ ഓൺലൈൻ സംവിധാനം ഉപയോഗിച്ച് കൊണ്ട് സൗദി അറേബ്യയിലെ പൗരന്മാർക്കും, പ്രവാസികൾക്കും വാഹന മോഷണം സംബന്ധിച്ച വിവരങ്ങൾ അധികൃതർക്ക് റിപ്പോർട്ട് ചെയ്യാവുന്നതാണ്.
ഇതോടെ പോലീസ് സ്റ്റേഷൻ സന്ദർശിക്കാത്ത തന്നെ വാഹനം മോഷ്ടിക്കപ്പെട്ടത് സംബന്ധിച്ച പരാതികൾ നൽകാൻ സാധിക്കുന്നതാണ്. അബ്ഷെർ സംവിധാനത്തിൽ ലോഗ് ചെയ്ത് കൊണ്ട് ഈ സേവനം ഉപയോഗിക്കാവുന്നതാണ്.
അബ്ഷെർ സംവിധാനത്തിലെ വെഹിക്കിൾ ടാബിൽ നിന്ന് സർവീസസ് തിരഞ്ഞെടുത്ത ശേഷം മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്യേണ്ട വാഹനം തിരഞ്ഞെടുക്കാവുന്നതാണ്. അതിന് ശേഷം ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നതിനുള്ള സേവനം തിരഞ്ഞെടുക്കാവുന്നതാണ്.