സൗദി അറേബ്യ: പൊതുഗതാഗത മേഖലയിലെ ആദ്യത്തെ ഇലക്ട്രിക് ബസ് ജിദ്ദയിൽ ഓടിത്തുടങ്ങി

Saudi Arabia

രാജ്യത്തെ പൊതുഗതാഗത മേഖലയിലെ ഇലക്ട്രിക് ബസ് ഉപയോഗിച്ച് കൊണ്ടുള്ള ആദ്യത്തെ സർവീസ് സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി ജിദ്ദയിൽ ആരംഭിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Source: Saudi Press Agency.

സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി ആക്ടിങ്ങ് ചെയർമാൻ ഡോ. റുമൈഹ് അൽ റുമൈഹ് ഈ സർവീസ് ഉദ്‌ഘാടനം ചെയ്തു. ജിദ്ദ ഗവർണറേറ്റ് മേയർ സലേഹ് അൽ തുർക്കി, സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി പ്രസിഡന്റ്റ് എൻജിനീയർ ഖാലിദ് അൽ ഹൊഖൈൽ തുടങ്ങിയവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.

ജിദ്ദ ഗവർണറേറ്റിലെ, പ്രിൻസ് സഊദ് അൽ ഫൈസൽ സ്ട്രീറ്റ്, മദീന റോഡ് എന്നിവിടങ്ങളിലൂടെ കടന്ന് പോകുന്ന ഖാലിദിയഹ് – ബലാദ് A7 ബസ് റൂട്ടിലാണ് ഈ ബസ് സർവീസ് നടത്തുന്നത്. ഖാലിദിയഹ്, റൗദ, അന്ദലുസ്, റുവൈസ്, ബാഗ്ദാദിയാഹ് മുതലായ മേഖലകളിലെ യാത്രികർക്ക് ഈ ബസ് സേവനം പ്രയോജനപ്പെടുന്നതാണ്.

Source: Saudi Press Agency.