റിയാദ് എയർ എന്ന പേരിൽ ഒരു പുതിയ വിമാനക്കമ്പനി ആരംഭിച്ചതായി സൗദി അറേബ്യ അറിയിച്ചു. റിയാദ് എയറിന്റെ പൂർണ്ണ ഉടമസ്ഥാവകാശം സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിനാണ്.
2023 മാർച്ച് 12-നാണ് സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഗവർണർ യാസിർ അൽ റുമയ്യാനായിരിക്കും റിയാദ് എയറിന്റെ ചെയർമാൻ.
ഇത്തിഹാദ് എയർവേസ് മുൻ സി ഇ ഒ ടോണി ഡഗ്ലാസാണ് റിയാദ് എയറിന്റെ സി ഇ ഒ. റിയാദ് ആസ്ഥാനമാക്കിയായിരിക്കും റിയാദ് എയർ പ്രവർത്തിക്കുന്നത്.
2030-ഓടെ 100-ൽ പരം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നതിനാണ് റിയാദ് എയർ പദ്ധതിയിടുന്നത്. സൗദി അറേബ്യയുടെ എണ്ണ-ഇതര ആഭ്യന്തര ഉത്പാദന വളര്‍ച്ചയിൽ ഏതാണ്ട് 20 ബില്യൺ സംഭാവന ചെയ്യുന്നതിനും, നേരിട്ടും, അല്ലാതെയും ഏതാണ്ട് രണ്ട് ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും റിയാദ് എയർ ലക്ഷ്യമിടുന്നു.
Cover Image: Saudi Press Agency. Prepared with inputs from Saudi Press Agency.