2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള ബിഡ് സൗദി അറേബ്യ ഔദ്യോഗികമായി ഫിഫയ്ക്ക് സമർപ്പിച്ചു. 2024 ജൂലൈ 29-നാണ് സൗദി അറേബ്യ ഫുട്ബാൾ ഫെഡറേഷൻ (SAFF) ഇക്കാര്യം അറിയിച്ചത്.
പാരീസിൽ വെച്ച് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബോൾ (FIFA) സംഘടിപ്പിച്ച ഒരു പ്രത്യേക ചടങ്ങിലായിരുന്നു ഇത്. സൗദി കായിക വകുപ്പ് മന്ത്രിയും, സൗദി ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ പ്രിൻസ് അബ്ദുൽഅസീസ് ബിൻ തുർക്കി ബിൻ ഫൈസലിന്റെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘമാണ് ഈ ബിഡ് ഔദ്യോഗികമായി സമർപ്പിച്ചത്.
SAFF പ്രസിഡണ്ട് യാസർ അൽ മിസെഹൽ, SAFF പ്രാദേശിക പരിശീലന കേന്ദ്രങ്ങളിൽ നിന്നുള്ള രണ്ട് കുട്ടികൾ എന്നിവരും ഈ പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ടിരുന്നു.
Cover Image: Saudi Press Agency.