സൗദി അറേബ്യ: ഗൂഗിൾ പേ സേവനങ്ങൾ ഈ വർഷം ആരംഭിക്കും

GCC News

രാജ്യത്ത് ഗൂഗിൾ പേ സേവനങ്ങൾ ഈ വർഷം ആരംഭിക്കുമെന്ന് സൗദി അധികൃതർ അറിയിച്ചു. സൗദി സെൻട്രൽ ബാങ്കാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇതിനായി സൗദി സെൻട്രൽ ബാങ്ക് ഗൂഗിൾ അധികൃതരുമായി സംയുകതമായി പ്രവർത്തിക്കുന്നതാണ്.

ദേശീയ പേയ്മെന്റ് സംവിധാനമായ ‘mada’ ഉപയോഗിച്ചായിരിക്കും സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനങ്ങൾ നടപ്പിലാക്കുന്നത്.