കുവൈറ്റ്: 6 പേർ ആരോഗ്യം വീണ്ടെടുത്തു; 13 പേർക്ക് കൂടി COVID-19

GCC News

കുവൈറ്റിൽ 13 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി മാർച്ച് 26, വ്യാഴാഴ്ച്ച കുവൈറ്റി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് COVID-19 ബാധിച്ചവരുടെ എണ്ണം 208 ആയി. 6 പേർക്ക് രോഗം ഭേദമായതായും മന്ത്രാലയം സ്ഥിരീകരിച്ചു. 49 പേർ ഇതുവരെ കുവൈറ്റിൽ കൊറോണാ ബാധിതരായ ശേഷം ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്.

നിലവിൽ രോഗം സ്ഥിരീകരിച്ചവരെല്ലാം കുവൈറ്റ് പൗരന്മാരാണ്. ഇതിൽ 2 പേർ സൗദി അറേബ്യയിൽ നിന്നും, 2 പേർ ഈജിപ്തിൽ നിന്നും , ഒരാൾ ഫ്രാൻ‌സിൽ നിന്നും യാത്ര കഴിഞ്ഞെത്തിയവരാണ്. മറ്റുള്ളവർ മുൻപ് രോഗബാധ കണ്ടെത്തിയവരുംമായി ഇടപഴകിയവരാണ്.