സൗദി അറേബ്യ: 2026 ഒക്ടോബറിൽ ശരാശരിയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം

GCC News

സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും 2026 ഒക്ടോബറിൽ ശരാശരിയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ കാലാവസ്ഥാ സൂചകങ്ങൾ പ്രകാരം നവംബർ വരെ മഴ ലഭിക്കാനുള്ള സാധ്യത നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

റിയാദ്, മക്ക, മദീന, അസീർ, അൽ-ബഹ, ജസാൻ, നജ്‌റാൻ, ഖാസിം, ഹൈൽ, കിഴക്കൻ പ്രവിശ്യ, അൽ-ജൗഫ്, തബൂക്ക്, വടക്കൻ അതിർത്തി മേഖല എന്നിവിടങ്ങൾ ഒക്ടോബറിൽ മഴ ലഭിക്കാനിടയുണ്ട്. മഴയുടെ സാധ്യതയും അളവും ഓരോ പ്രദേശത്തിനും വ്യത്യാസപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.