സൗദി അറേബ്യ: അന്തരീക്ഷ താപനില താഴുമെന്ന് കാലാവസ്ഥാ കേന്ദ്രം

Saudi Arabia

രാജ്യത്തിന്റെ വിവിധ മേഖലകളിൽ അന്തരീക്ഷ താപനിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദി അറേബ്യയുടെ വടക്കന്‍, വടക്കുകിഴക്കൻ മേഖലകളിലും, സെൻട്രൽ മേഖലയിലുമാണ് അന്തരീക്ഷ താപനില താഴുന്നതിന് കാലാവസ്ഥാ കേന്ദ്രം സാധ്യത അറിയിച്ചിരിക്കുന്നത്. ജസാൻ, അസിർ, അൽ ബാഹ മേഖലകളിലും, മക്കയുടെ ചില പ്രദേശങ്ങളിലും ഇടിയോട് കൂടിയ ശക്തമായ മഴ, കാറ്റ് എന്നിവ അനുഭവപ്പെടാനിടയുണ്ടെന്നും, ആലിപ്പഴം പൊഴിയുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

കിഴക്കൻ മേഖലയിലെ ഏതാനം ഇടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. അൽ ജൗഫ്, ഹൈൽ, അൽ ഖാസിം, നോർത്തേൺ ബോർഡേഴ്സ് മുതലായ പ്രദേശങ്ങളിൽ രാത്രി സമയങ്ങളിലും, പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.