സൗദി അറേബ്യ: വിവിധ മേഖലകളിൽ ഓഗസ്റ്റ് 19 വരെ ഉഷ്ണതരംഗത്തിന് സാധ്യത

GCC News

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2026 ഓഗസ്റ്റ് 19, ബുധനാഴ്ച വരെ ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 ഓഗസ്റ്റ് 14-നാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ ചില ഭാഗങ്ങളിൽ 2026 ഓഗസ്റ്റ് 16, ഞായറാഴ്ച മുതൽ ഓഗസ്റ്റ് 19 വരെ ഉഷ്ണതരംഗം ഉണ്ടാകാനിടയുണ്ട്.

കിഴക്കൻ പ്രവിശ്യയെയും റിയാദ് മേഖലയുടെ കിഴക്കൻ, തെക്കൻ ഭാഗങ്ങളെയും ഈ ഉഷ്ണതരംഗം ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബാധിത പ്രദേശങ്ങളിൽ പരമാവധി താപനില 47 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.