രാജ്യത്തെ പൊതു ഇടങ്ങളിൽ മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാകുന്ന രീതിയിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി പബ്ലിക് ഡെക്കോറം സൊസൈറ്റി മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇത്തരം പ്രവർത്തനങ്ങൾക്ക് നൂറ് റിയാൽ പിഴ ചുമത്തുന്നതാണ്. സൗദി പബ്ലിക് ഡെക്കോറം സൊസൈറ്റി വൈസ് പ്രസിഡന്റ് ഖാലിദ് അബ്ദുൽ കരീമിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ തീരുമാനത്തിന് സൗദി കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് അംഗീകാരം നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊതു ഇടങ്ങളിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതോ, മറ്റുള്ളവരെ പേടിപ്പെടുത്തുന്നതോ ആയ ശബ്ദങ്ങൾ ഉണ്ടാക്കുക, അല്ലെങ്കിൽ പ്രവർത്തികൾ ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഈ പിഴ ചുമത്തുന്നതാണ്.