ബൗദ്ധിക സ്വത്തവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് സൗദി അതോറിറ്റി ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി (SAIP) 7900-ൽ പരം വെബ്സൈറ്റുകൾക്ക് വിലക്കേർപ്പെടുത്തി. 2025 മാർച്ച് 18-നാണ് SAIP ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
حماية الإبداعات تبدأ بمكافحة انتهاك حقوق #الملكية_الفكرية، واستمرار حجب المواقع المخالفة خطوة مهمة للحد من القرصنة وتعزيز #احترام_الملكية_الفكرية. pic.twitter.com/o1opW9lUhm
— الملكية الفكرية (@SAIPKSA) March 18, 2025
ഇതിന് പുറമെ ഇത്തരം പരാതികളുമായി ബന്ധപ്പെട്ട് കൊണ്ട് ഓൺലൈൻ സ്റ്റോറുകളിൽ നിന്ന് 22900-ൽ പരം ഉള്ളടക്കങ്ങൾ നീക്കം ചെയ്തതായും അധികൃതർ അറിയിച്ചിട്ടുണ്ട്. വെബ്സൈറ്റുകൾ ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ പാലിക്കുന്നെണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള ഇലക്ട്രോണിക് പരിശോധനാ പ്രചാരണ പരിപാടികളെ തുടർന്നാണ് ഈ നടപടി.
ബൗദ്ധിക സ്വത്തവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്ന നടപടികൾ തുടരുമെന്നും SAIP വ്യക്തമാക്കിയിട്ടുണ്ട്.