രാജ്യത്തെ ഗാർഹിക ജീവനക്കാർക്കിടയിൽ ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുന്നതിനുള്ള നിയമത്തിന് സൗദി ക്യാബിനറ്റ് അംഗീകാരം നൽകി. 2023 മെയ് 16-ന് രാത്രിയാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2023 മെയ് 16, ചൊവ്വാഴ്ച ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം. കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ്, മറ്റു ബന്ധപ്പെട്ട വകുപ്പുകൾ എന്നിവർ ചേർന്നാണ് ഇത് സംബന്ധിച്ച വ്യവസ്ഥകൾക്ക് രൂപം നൽകിയത്.
നാലോ, അതിൽ കൂടുതലോ ഗാർഹിക ജീവനക്കാരെ നിയമിക്കുന്ന കുടുംബങ്ങളിലാണ് ഈ നിയമം നടപ്പിലാക്കുന്നത്.
Cover Image: Saudi Press Agency.